23 January Wednesday

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം ' വേലൈക്കാരന്‍' ഈ മാസം 22ന്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കൊച്ചി  > ശിവകാര്‍ത്തികേയനോടൊപ്പം ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'വേലൈക്കാരന്‍' ഈ മാസം  22ന്  ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമാണ് വേലൈക്കാരന്‍.

മോഹന്‍രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ട്വന്റി ഫോര്‍  എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വേലൈക്കാരന്റെ ഛായാഗ്രഹണം റാംജി നിര്‍വ്വഹിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍.

പ്രകാശ് രാജ്, ആര്‍ ജെ ബാലാജി,റോബോ ശങ്കര്‍, സതീഷ്, വിജയ വസന്ത്, തമ്പി രാമയ്യ, ചാര്‍ളി, രാമദാസ്, കലൈ വെങ്കട്, അരുള്‍ ബോസ്, സ്‌നേഹ, വിനോദിനി വൈദ്യനാഥന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അറിവായും അഴകായും ശിവകാര്‍ത്തികേയന്‍ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദിയായി ഫഹദ് ഫാസില്‍ എത്തും. മൃണാളിനി എന്ന കാഥാപാത്രത്തെയാണ്  നയന്‍താര അവതരിപ്പിക്കുന്നത്.
 

പ്രധാന വാർത്തകൾ
 Top