29 October Friday

ധ്യാൻ ശ്രീനിവാസന്റെ "വീകം' ടൈറ്റിൽ പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാം നിർമ്മിക്കുന്ന ചലച്ചിത്രം "വീകം' ടൈറ്റിൽ പോസ്റ്റർ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും ചേർന്ന് പുറത്തിറക്കി.

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് "വീകം'. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ഡെയിൻ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും വില്ല്യം ഫ്രാൻസിസ് സംഗീതവും ഹരീഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഫിനാൻസ് കൺട്രോൾ അമീർ കൊച്ചിനും പ്രോജക്റ്റ് ഡിസൈൻ ജിത്ത് പിറപ്പിൻകോടും മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടനും നിർവഹിക്കുന്നു. ഫാമിലി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top