23 October Friday

ഓൺലൈൻ റിലീസിനൊരുങ്ങി "വസന്തത്തിന്റെ കനൽവഴികൾ'

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കൊച്ചി > കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത വസന്തത്തിൻറെ കനൽവഴികളിൽ ഓൺലൈൻ റിലീസിലേക്ക്.  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടിയ വസന്തത്തിൻറെ കനൽവഴികളിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.

മലയാളസിനിമയിൽ ഇന്നേവരെ ആവിഷ്‌ക്കരിച്ച വിപ്ലവ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകർ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു. പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിൻറെ കനൽവഴികൾ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും  ഗ്രാമീണ തൊഴിലാളികളും ചിത്രത്തിൽ അണിനിരന്നു.ഇൻഡ്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്‌സംഗീത സംവിധായകർ ഒന്നിച്ചു ചേർന്നതാണ് ഇതിലെ സംഗീത വിഭാഗം.

ഉൾക്കരുത്തിന്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തിൽ ജീവൻ നൽകിയത് പ്രമുഖ തമിഴ്‌നാടനും, സംവിധായകനുമായ സമുന്ദ്രക്കനിയാണ്. ചിത്രത്തിൽ അഭിനയിച്ച സുരഭി ലക്ഷ്മിയും സമുദ്രക്കനിയും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്‌കാരം നേടിയതു ചരിത്രം.  ബോളിവുഡിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശനായിരുന്നു ചിത്രത്തിൻറെ ക്യാമറാമാൻ. 

നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് 'ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്. ബാനർ - വിശാരദ് ക്രിയേഷൻസ്, കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം  -  അനിൽ വി നാഗേന്ദ്രൻ, ക്യാമറ - കവിയരശ്, എഡിറ്റർ - ബി അജിത്ത്കുമാർ, ഗാനരചന- കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഭാവർമ്മ, അനിൽ വി നാഗേന്ദ്രൻ.സംഗീതം- വി ദക്ഷിണാമൂർത്തി, എം.കെ. അർജ്ജുനൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തൻ, പി കെ മേദിനി, സി ജെ കുട്ടപ്പൻ, എ ആർ റേഹാന, അഞ്ചൽ ഉദയകുമാർ.പി.ആർ.ഒ.പി.ആർ.സുമേരൻ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top