28 November Sunday

വാണി വിശ്വനാഥ് വീണ്ടും മലയാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021



തിരുവനന്തപുരം : തേഡ് അയ് മീഡിയ മേക്കേഴ്സിന്റെ ബാനറിൽ കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന  *ദി ക്രിമിനൽ ലോയർ *എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് തിരുവനന്തപുരം റസിഡൻസി ടവറിൽ നടന്നു. മലയാള സിനിമയിലെ താരദമ്പതിമാരായ  ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുന്നു.

ജഗദീഷ്, സുധീർ കരമന, അബൂസലീം,ഷമ്മി തിലകൻ,സുരേഷ് കൃഷ്ണ,ജോജി,റിയസൈറ, സിന്ധു മനുവർമ തുടങ്ങിയവർ അഭിനയിക്കുന്നു. ഉമേഷ് എസ് മോഹൻ രചന നിർവഹിക്കുന്ന സിനിമയുടെ ചായാഗ്രഹണം  ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്.പ്രോജക്ട് ഡിസൈനർ സച്ചിൻ കെ ഐബക്ക്‌..പ്രൊഡക്ഷൻ കൺട്രോളർ വിനോദ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top