31 May Sunday

"ട്രാൻസി' ന്‌ സെൻസർ കട്ട്‌ ഇല്ല; 20ന്‌ തീയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

തിരുവനന്തപുരം > ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തിലെത്തുന്ന ട്രാൻസ് പ്രണയ ദിനത്തിൽ റിലീസ് ചെയ്യില്ല. ഫേസ്ബുക്ക് പേജിൽ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ മാസം 20 ആണ് പുതുക്കിയ തീയതി.

സെൻസർ ബോർഡിന്റെ പ്രശ്നങ്ങളെ തുടർന്നാണ് റിലീസ് തീയതി മാറ്റേണ്ടി വന്നത്. ചിത്രത്തിലെ 17 മിനിട്ട് ദൈർഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കരിക്കാൻ സംവിധായകൻ അൻവർ റഷീദ് തയ്യാറായില്ല.

തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഒരു കട്ടുപോലുമില്ലാതെ ട്രാൻസിന് ക്ലീയർ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഫഹദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top