26 May Tuesday

"ട്രാൻസ്‌ ' ആമസോൺ പ്രൈമിലെത്തി; തെലുങ്ക് ചിത്രം ഹിറ്റും സ്‌ട്രീമിങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചിട്ടതിന് പിന്നാലെ വീടുകളിലെയും താമസ സ്ഥലത്തെയും സ്‌ക്രീനുകളാണ് സിനിമയും സീരീസും കാണാനുള്ള ഇടം. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളടക്കം വര്‍ധിപ്പിച്ച് പ്രേക്ഷകരെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി.

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ട്രാന്‍സ് ഇന്നാണ്‌ ആമസോണ്‍ പ്രൈമിലെത്തിയത്‌. തെലുങ്ക് ചിത്രം ഹിറ്റും ഇന്ന്‌ സ്ട്രീമിംഗ് ഉണ്ടാകും.

ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്‍ പതിനേഴ് മുതല്‍ കാണാം. സയന്‍സ് ഫിക്ഷന്‍ സീരീസ് ആയ ടേല്‍സ് ഫ്രം ദ ലൂപ്പ് ഏപ്രിലില്‍ ഉണ്ട്. എല്‍ട്ടണ്‍ ജോണിന്റെ ജീവചരിത്ര ചിത്രം റോക്കറ്റ്മാന്‍ ഏപ്രില്‍ രണ്ട് മുതല്‍. വിധു വിനോദ് ചോപ്രയുടെ ശിക്കാരയാണ് ബോളിവുഡില്‍ നിന്നുള്ള റിലീസ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top