21 June Friday

രാജീവ്‌ രവിയുടെ 'തുറമുഖം' വരുന്നു; ചിത്രത്തിൽ നിവിൻ പോളിയും ബിജുമേനോനുമടക്കം വൻ താരനിര

വെബ് ഡെസ്‌ക്‌Updated: Saturday Mar 2, 2019

കൊച്ചി > രാജീവ്‌ രവി സംവിധാനം ചെയ്യുന്ന "തുറമുഖം' സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്തിറങ്ങി. വൻ താരനിരയാണ്‌ ചിത്രത്തിലുള്ളത്‌. നിവിൻ പോളി, ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത്‌ സുകുമാരൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്‌. മണികണ്‌ഠൻ ആർ ആചാരി എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌

കെ എം ചിദംബരൻ രചിച്ച 'തുറമുഖം' നാടകത്തെ ആസ്‌പദമാക്കിയാണ്‌ സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപൻ ചിദംബരമാണ്‌ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്‌. കൊച്ചി തുറമുഖത്ത്‌ അൻപതുകളുടെ തുടക്കത്തിൽ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്‌പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. അമൽ നീരദ്‌ സംവിധാനം ചെയ്‌ത ഇയോബിന്റെ പുസ്‌തകത്തിന്‌ തിരക്കഥ ഒരുക്കിയത്‌ ഗോപൻ ആയിരുന്നു.


പ്രധാന വാർത്തകൾ
 Top