26 October Monday

രാജ്യാന്തര പുരസ്കാരങ്ങൾ നേടി തിമിരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടു തന്നെ തി.മി. രം എന്ന സിനിമയുടെ പേര് ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. തി.മി. രം ഇതിനോടകം തന്നെ വിവിധ ദേശീയ-രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

കെ.കെ. സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി. സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ, കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ അഭിനയിക്കുന്നു.

അവാർഡുകൾ :- ഭൂട്ടാൻ DRUK രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ (DIFF) - മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ) .... കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം..... ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) ....ഒഫിഷ്യൽ സെലക്ഷൻസ് :- റോം പ്രിസ്മ , മോസ്കോ ബ്രിക്സ് , യു എസ് സ്ട്രെയിറ്റ് ജാക്കറ്റ്, യു എസ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ സെഷൻസ്.

ബാനർ - ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം - കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം - ശിവറാം മണി, ഛായാഗ്രഹണം - ഉണ്ണി മടവൂർ , ലൈൻ പ്രൊഡ്യൂസർ - രാജാജി രാജഗോപാൽ, ഗാനരചന - അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം - അർജുൻ രാജ്കുമാർ , ചീഫ് അസ്സോ: ഡയറക്ടർ - ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം - മുരുകൻ കുണ്ടറ, വസ്ത്രാലങ്കാരം - അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് - ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ - മൃതുൽ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്സ് - നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് - രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്കേപ്പ്, ടൈറ്റിൽ ഡിസൈൻ - ജിസ്സൻ പോൾ, ഡിസൈൻസ് - ആൻഡ്രിൻ ഐസക്, സ്റ്റിൽസ് - തോമസ് ഹാൻസ് ബെൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top