16 November Saturday

മൂന്ന് ഭാഷകള്‍ കോര്‍ത്തിണക്കി 'തേപ്പുകാരി'ആല്‍ബം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

മൂന്ന് ഭാഷകള്‍ കോര്‍ത്തിണക്കി വ്യത്യസ്ത ആല്‍ബം 'തേപ്പുകാരി'യെത്തുന്നു. 'തേപ്പുകാരി' എന്ന പേരിലെത്തുന്ന പാട്ടിന്റെ മേക്കിംഗിലും വ്യത്യസ്തതകളേറെ.

ഗാനത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് തൗഫിക് സ്മാര്‍ട്ടാണ്. വേദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണശേഖരന്‍ നിര്‍മിച്ച ആല്‍ബത്തിന് അഭി അദ്വിക് ഛായാഗ്രഹണവും സുനില്‍ മിക്സിംഗും നിര്‍വഹിച്ചു.

സന്തോഷ് ശിവ ഷണ്‍മുഖനാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളം വരികള്‍ എഴുതിയത് അനിഷ് കുമാറും തമിഴ് വരികളെഴുതിയത് തൗഫിഖും ഹിന്ദി വരികളെഴുതിയത് വിശാല്‍ സിംഗുമാണ്.

സായ്റാം, ധരണി എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ പാടിയ ഗാനം സായ്റാമിനൊപ്പം തമിഴില്‍ പാടിയിരിക്കുന്നത് ശ്രീജയാണ്. വിശാല്‍ സിംഗും ശിവാലിയും ചേര്‍ന്നാണ് ഹിന്ദി വരികളുടെ ആലാപനം. പോക്കറ്റ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിട്ടുള്ളത്.


 


പ്രധാന വാർത്തകൾ
 Top