23 September Wednesday

സത്യരാജിൻ്റെ " തീർപ്പുകൾ വിർക്കപ്പെടും" പുതിയ പോസ്റ്റർ വൈറലാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020



ചെന്നൈ : ഒരു കാലത്ത്‌ ബോക്സോഫീസിലെ ഹിറ്റ്‌ നായകനും പുരട്‌ചി നടികൻ എന്ന ഓമന പേരിലും തമിഴകത്ത്‌ അറിയപ്പെട്ടിരുന്ന സത്യരാജ്‌ സാൾട്ട്‌ ആന്റ്‌ പേപ്പർ ഗെറ്റപ്പിൽ വീണ്ടും നായകനായി എത്തുകയാണ്   "തീർപ്പുകൾ വിർക്കപ്പെടും" (Judgment for sale) എന്ന തമിഴ്‌ ഫാമിലി ആക്ഷൻ ത്രില്ലറിലൂടെ.

സത്യരാജിന്റെ ഈ ലുക്ക്‌ തമിഴകത്ത്ഇതിനോടകം വലിയ‌ ചർച്ചയായി കഴിഞ്ഞു.രാജ്യം മുഴുവൻ ശ്രദ്ധ നേടിയ ബാഹുബലിയിലെ കട്ടപ്പ എന്ന ക്യാരക്ടർ വേഷത്തിലൂടെ ഇടവേകൾക്ക് ശേഷം ശ്രദ്ധേയനായ് മാറിയ സത്യരാജ്‌ നിരവധി ചിത്രങ്ങളിലൂടെ വീണ്ടും തമിഴിൽ നായക നിരയിലേക്ക് എത്തുകയാണ് .

നളൻകുമാർ എന്ന ഗവ: ഗൈനക്കോളജിസ്റ്റായി അഭിനയിക്കുന്ന സത്യരാജിനൊപ്പം സ്മൃതി വെങ്കട്‌ , ഗോലിസോഡ മധൂസൂദനൻ, ഹരീഷ്‌ ഉത്തമൻ, ചാർലി , യുവൻ , യാസ്‌ ,കാലൈ , ലൊല്ലുസഭ മനോഹർ , സഞ്ജീവി, രേണുക , ശ്രീരഞ്ജിനി, ജോർജ്ജ്‌ , ജീവ രവി തുടങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു .



കോവിഡ്കാല പ്രതിസന്ധികൾ മറികടന്ന്ചിത്രം  റിലീസിന്‌ തയ്യാറയി കഴിഞ്ഞതായ്  പ്രൊഡ്യുസർ സജീവ്‌ മീരാസാഹിബ്‌ പറഞ്ഞു.ഹണീബി ക്രിയേഷൻസിന്റെ ബാനറിൽ സജീവ്‌ മീരാസാഹിബ്‌ റാവുത്തർ നിർമ്മിക്കുന്ന ചിത്രം,തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്‌ ധീരനാണ്‌.തെലുങ്കിൽ ഗരുഡവേഗ ഉൾപ്പടെ നിരവധി ഹിറ്റ്‌ ചിത്രങ്ങൾക്ക്‌ ഛായഗ്രഹണം നിർവ്വഹിച്ച ആഞ്ജിയാണ്‌ ക്യാമറ.

സൗത്ത്‌ ഇന്ത്യയിൽ ആദ്യമായി റെഡ്‌ മോൻസ്-ട്രോ എന്ന 8k ക്യാമറയിൽ ചിത്രീകരിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആക്ഷൻ കൊറിയോഗ്രാഫർ ദിലീപ്‌ സുബ്ബരായനും സംഗിതം പ്രസാദും എഡിറ്റിംഗ്‌ നൗഫലും സി ആർ സലീം സഹനിർമ്മാണവും റഫീക്ക്‌ എ ക്രിയേറ്റീവ്‌ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.

 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top