03 March Wednesday

ഷേണായീസിലെ ആദ്യ ചിത്രം 'ദ പ്രീസ്റ്റ്'

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കൊച്ചി> പുനര്‍നിര്‍മാണത്തിന് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന  എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ  ആദ്യ റിലീസ് ചിത്രമായി മമ്മുട്ടിയുടെ 'ദ പ്രീസ്റ്റ്'. പുതുക്കി പണിയുന്നതിനു വേണ്ടി നാല് വര്‍ഷം മുന്‍പ് സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ച ഷേണായീസ് ഫെബ്രുവരി 4 നാണ് തുറക്കുന്നത്.

'ദ പ്രിസ്റ്റി'ന്റെ  ഇതുവരെ പുറത്തിറക്കാത്ത പോസ്റ്റര്‍ ഷേണായിസിന്റെ മുകള്‍ ഭാഗത്ത് അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രത്തില്‍  നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍  തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി  ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top