11 April Sunday

'ദി പ്രീസ്റ്റിന്റെ' റിലീസ് മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കൊച്ചി > മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റിവച്ചു.  മാര്‍ച്ച് 4ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ആണ് മാറ്റി വച്ചത്. കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഇല്ലാത്തതു കൊണ്ടും,  ദുബായ്, സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് കൊണ്ടുമാണ് റിലീസ് തീയതി മാറ്റിവെക്കുന്നത്. അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തില്‍  നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍  തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആര്‍ ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ  ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ  കഥ സംവിധായകന്റെ താണ്. തിരക്കഥ സംഭാഷണം ദീപു പ്രദീപ്, ശ്യാം മേനോന്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക്  സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ്.  പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എം.

സൗണ്ട് ഡിസൈന്‍ ജയദേവന്‍, സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്,  ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത് രാഘവ്, മേക്കപ്പ് ജോര്‍ജ് സെബാസ്റ്റ്യന്‍ അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട് സുപ്രീം സുന്ദര്‍ മാഫിയ ശശി, ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍,  മീഡിയ പ്രൊമോഷന്‍സ് മഞ്ജു ഗോപിനാഥ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top