Deshabhimani

തങ്കലാന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; പ്രമോഷൻ തുക വയനാടിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 04:58 PM | 0 min read

കൊച്ചി> വിക്രം - പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. വിക്രമിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ തങ്കലാൻ ഓഗസ്റ്റ് 15നാണ്‌ ആഗോള റിലീസായി എത്തുന്നത്. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു.

ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു. അതിന് മാറ്റി വച്ച തുക ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പ്രശസ്ത തമിഴ് നടൻ പശുപതിയും ചിത്രത്തിൽ നിർണ്ണായക കഥാപാത്രമായെത്തുന്നുണ്ട്. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഓഗസ്റ്റ് 15ന് വമ്പൻ റിലീസായാണ് കേരളത്തിലെത്തിക്കുന്നത്.

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാറിന്റെതാണ് സംഗീതം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ സാം ആണ്.  ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home