11 August Tuesday

ആരാധകർക്ക് ആവേശമായി 'സൂരറൈ പോട്ര് ' മൂന്നാമത്തെ ഗാനത്തിൻ്റെ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രമാണ് സൂരറൈ പോട്ര് . കഴിഞ്ഞ വേനൽ അവധിക്കാലത്ത് പ്രദർശനത്തിനെത്തേണ്ടിയിരുന്ന ഈ സിനിമയുടെ റിലീസ് കൊറോണ ലോക് ഡൗൺ കാരണം അനിശ്ചിതത്തിലാവുകയായിരുന്നു. ലോക് ഡൗണിനു ശേഷം ജനജീവിതം സാധാരണ ഗതിയിലാകുന്നതോടെ ചിത്രം പ്രദർശനത്തിനെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ 2 ഡി എന്റർടൈൻമെൻറ്സും ,സിഖിയ  എന്റർടൈൻമെൻറ്സും.

സൂര്യയുടെ 45 - മത്തെ ജന്മദിനമായ  ജൂലൈ 23  സൂരറൈ  പോട്രൂ വിലെ  പുതിയൊരു ഗാനത്തിന്റെ ഒരു നിമിഷ ദൈർഘ്യമുള്ള ഗാന ദൃശ്യങ്ങൾ പുറത്തു വിട്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കയാണ് അണിയറപ്രവർത്തകർ . നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ' വെയ്യോൻ സില്ലി' ,'മണ്ണുരുണ്ടയ്' എന്നീ ഗാനങ്ങളും ടീസറും വൈറലായിരുന്നു . അതു പോലെ ഇന്ന് പുറത്തിറക്കിയ മൂന്നാമത്തേതായ 'കാട്ടു പയലേ ... കൊഞ്ചി പോടാ ' എന്ന ഗാനത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ഒരു നിമിഷ ദൈർഘ്യമുള്ള ,  ഗാനത്തിന്റെ ദൃശ്യ ശകലങ്ങളും ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു്. സൂര്യയും അപർണാ ബാല മുരളിയും  അഭിനയിച്ച  ഗാന രംഗത്തിലെ പ്രണയ ദൃശ്യങ്ങൾ യു ട്യൂബിൽ പുറത്തു വിട്ട് നിമിഷങ്ങൾക്കകം തന്നെ  വീഡിയോ  സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു വൈറലായിരിക്കയാണ് .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top