23 September Monday
Kicker - അവാര്‍ഡ് തിളക്കം

സുഡാനി + കാര്‍ബണ്‍ = 5/6; ചലച്ചിത്ര അവാർഡിൽ തിളങ്ങി സുഡാനി ഫ്രം നെെജീരിയയും കാർബണും

സ്വന്തം ലേഖകൻUpdated: Wednesday Feb 27, 2019

തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി സുഡാനി ഫ്രം നെെജീരിയയും കാർബണും. നാട്ടിൻപുറത്തെ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സക്കറിയ മുഹമ്മദ് ഒരുക്കിയ സുഡാനി ഫ്രം നെെജീരിയ അഞ്ച് അവാർഡുകൾ നേടി. യാഥാർഥത്തിന്റെ ഭ്രമാത്മകതയുടെയും തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാർബൺ ആറ് അവാർഡുകൾ നേടി.

ആദ്യ സിനിമയായ സുഡാനിയിലൂടെ സക്കറിയ വലിയ സ്വീകാര്യതയും നിരൂപണ പ്രശംസയും നേടിയിരുന്നു. മികച്ച നവാ​ഗത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം, നടൻ, സ്വഭാവ നടി എന്നീ അവാർഡുകളാണ് സിനിമ സ്വന്തമാക്കിയത്. ഛായാ​ഗ്രഹകനായ വേണു സംവിധാനം ചെയ്ത കാർബൺ സാങ്കേതിക മേഖലയിൽ നിന്നടക്കംആറ് പുരസകാരങ്ങൾ നേടി. ക്യാമറാമാൻ, സിങ്ക് സൗണ്ട്, ശബ്ദമിശ്രണം, ശബ്ദ ഡിസെെൻ,മികച്ച ലബോറട്ടറി/കളറിസ്റ്റ്, സം​ഗീത സംവിധായകൻ(​ഗാനം) എന്നി അവാർഡുകളാണ് ലഭിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top