30 October Friday

"ചെലവുണ്ട്‌, ഇന്ന്‌ ഭയങ്കര ചെലവായിരിക്കും അവിടെ'; അവാർഡിന്റെ സന്തോഷത്തിൽ സുരാജ്‌ വെഞ്ഞാറമൂട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു ഉത്തരവാദിത്തമാണ്’ – സുരാജ് പറഞ്ഞു.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേയും വികൃതിയിലേയും വേഷങ്ങള്‍ രണ്ടും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒത്തിരി നന്ദി. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .– സുരാജ് വ്യക്തമാക്കി.

‘അംഗീകാരം ലഭിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഡിജോ ഒരുക്കുന്ന 'ജനഗണമന' എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലായതുകൊണ്ട് ഇന്ന് അവിടെ ഭയങ്കര ചെലവായിരിക്കും.’–നര്‍മ്മം കലര്‍ന്ന രീതിയിൽ സുരാജ് പറഞ്ഞു.

2019-ൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഫൈനൽസ്, വികൃതി, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് സുരാജിന് ലഭിച്ചിരുന്നത്.

ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top