30 May Saturday

നിലപാട്‌ മുഖ്യം ബിഗിലേ; "വി സ്‌റ്റാൻഡ്‌ വിത്ത്‌ വിജയ്‌' സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

ചെന്നൈ > ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയ്‍യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനുള്ള ഐക്യദാര്‍ഢ്യം ശക്തമാകുകയാണ്. എവിടെയാണ് വിജയ് എന്നും എന്താണ് താരത്തിനെതിരായ കുറ്റങ്ങളെന്നുമുള്ള ചോദ്യങ്ങളുയര്‍ത്തുന്ന സോഷ്യല്‍ മീഡിയ കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഇന്നലെ തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വിജയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗിലാണ് താരത്തിനുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top