Deshabhimani

"സ്ക്വിഡ് ​ഗെയിം 2' വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 01:17 PM | 0 min read

കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർ കാത്തിരുന്ന സ്‌ക്വിഡ് ​ഗെയിം സീസൺ 2വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്. ഡിസംബർ 26നാണ് രണ്ടാം ഭാ​ഗം നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യുന്നത്. വീഡിയോയിലൂടെയാണ് നെറ്റ്ഫ്ലിക്‌സ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

2021ലാണ് ആദ്യ സീസൺ പുറത്തിറങ്ങിയത്. വാങ് ഡോങ് ഹ്യൂകിന്റെ സംവിധാനത്തിലിറങ്ങിയ കൊറിയൻ ഡ്രാമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. സീസൺ 3 2025ൽ പുറത്തിറങ്ങുമെന്നും മൂന്നാം ഭാ​ഗത്തോടുകൂടി സീരീസ് അവസാനിക്കുമെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home