02 February Thursday

കിടിലൻ മികവിൽ ആടുതോമ ; ‘അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' യെന്ന് മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി> സാങ്കേതിക മികവോടെയും വീണ്ടും സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 28 വർഷങ്ങൾക്കുശേഷം ആടുതോമ നിങ്ങർ ആഗ്രഹിച്ചത് പോലെ വീണ്ടും തിയേറ്ററുകളിൽ  എത്തുകയാണെന്ന് മോഹൻലാർ എഫ് ബി പോസ്റ്റിലാണ് അറിയിച്ചത്. ഫെബ്രുവരി 9ന് ആണ് റിലീസ്. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തേയും ഹിറ്റുകളിൽ ഒന്നാണ്.
പോസ്റ്റ് ചുവടെ
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.ഓർക്കുക.  28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...

'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.'

#Spadikam


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top