24 August Saturday

"ഇതെന്റെ പുത്തൻ റയ്‌ബാൻ ഗ്ലാസ്സ്‌"; സ്‌ഫടികം 4K അടുത്തവർഷം തീയേറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

കൊച്ചി > സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെഅടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും.. ' ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.' പറയുന്നത്‌ നിരൂപകരുടെ ലക്ഷണമൊത്ത മാസ്‌ സിനിമയായ "സ്‌ഫടിക' ത്തിന്റെ സംവിധായകൻ ഭദ്രനാണ്‌.

സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന്‌ ഭദ്രന്‍ പണ്ടേ പറഞ്ഞിട്ടുള്ള കാര്യമാണ്. സ്ഫടികം ഇറങ്ങിയ ആ കാലം മുതല്‍ അതായത് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സ്ഫടികം രണ്ടാം ഭാഗം ചെയ്യാന്‍ ആവശ്യവുമായി നിര്‍മാതാവ് തന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് ഭദ്രന്‍ പറഞ്ഞിട്ടുണ്ട്. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും അതിന് തയ്യാറല്ലെന്നായിരുന്നു ഭദ്രന്റെ തീരുമാനം. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് സിനിമ വീണ്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് ഭദ്രന്‍. സ്ഫടികം 2 എ്ന്ന പേരിലെത്തുന്ന സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് ഭദ്രന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഭദ്രന്റെയും പുതുമുഖ സംവിധായകന്‍ വിസി അഭിലാഷിന്റെയും പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു‐ ഭദ്രൻ പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top