ചെന്നൈ > തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. വ്യവസായി വിശാഖൻ വനങ്കാമുടിയാണ് വരൻ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി ,കമൽ ഹാസൻ, പ്രഭു, മണിരത്നം, രാഘവ ലോറൻസ് തുടങ്ങി ചലച്ചിത്ര- രാഷട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ ചെന്നൈ ലീലാ പാലസ് ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.
സൗന്ദര്യയുടെയും വിശാലിന്റെയും രണ്ടാം വിവാഹമാണിത്. വ്യാവസായിയായ അശ്വിൻ രാം കുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം.