22 October Tuesday

ഫുക്കുവോക്ക ചലച്ചിത്രമേള യിൽ പാർവതി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

നടി പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശിവരഞ്ജിനിയും ഇന്നും സില പെൺകളും' എന്ന തമിഴ് ചിത്രത്തിന് അന്താരാഷ്ട്രപുരസ്കാരം. ജപ്പാനിലെ 38ാമത്‌ ഫുക്കുവോക്ക ചലച്ചിത്രമേളയിൽ ചിത്രം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെ‌ട്ടു. വസന്ത് സംവിധാനംചെയ്ത സിനിമ വ്യത്യസ്ത ജീവിതപശ്ചാത്തലത്തിലുള്ള ശിവരഞ്ജിനി, ദേവകി, സരസ്വതി എന്നീ മൂന്ന് സ്ത്രീകളുടെ കഥയാണ്. കാലഘ‌ട്ടം മാറുമ്പോഴും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളാണ് സിനിമയുടെ പ്രമേയം. സ്ത്രീകളുടെ വ്യക്തിത്വവും അവകാശങ്ങളും സംരക്ഷിക്കാനായി അവർ നടത്തേണ്ട‌ി വരുന്ന പോരാട്ടമാണ് സിനിമ.

അശോകമിത്രൻ, ആദവൻ, ജയമോഹൻ എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയത്. പാർവതിക്കൊപ്പം ലക്ഷ്മിപ്രിയ, കാളീശ്വരി ശ്രീനിവാസൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ.

ഏഷ്യയെക്കുറിച്ചും ഏഷ്യൻ സംസ്‌കാരങ്ങളെക്കുറിച്ചും ചലച്ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുക്കുവോക്ക ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇത്തവണ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘ശിവരഞ്ജിനിയും ഇന്നും സില പെൺകളും'.

തന്റെ മാർ​ഗദർശിയായ സംവിധായകൻ കെ ബാലചന്ദറിന് ആദരാഞ്‌ജലിയായാണ് വസന്ത് സിനിമയൊരുക്കിയത്.  എൻ കെ ഏകാംബരവും രവി റോയ്‌യും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദ് ആണ്. 2018 മുംബൈ മാമി ഫെസ്റ്റിവലിൽ പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രം ലിം​ഗസമത്വ പുരസ്കാരം നേടിയിരുന്നു. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ബാംഗ്ലൂർ ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 

​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെ നായകനാക്കി 1990ൽ ഒരുക്കിയ കേളടി കൺമണിയിലൂടെയാണ് വസന്ത് സംവിധാനരം​ഗത്ത് എത്തിയത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിന്റെ നായിക പാർവതിയാണ്.  െവെറസിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌.


പ്രധാന വാർത്തകൾ
 Top