22 September Sunday

സിസ്റ്റര്‍ ലിനിയുടെ ജീവിതകഥയുമായി ഷോര്‍ട്ട്ഫിലിം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

കൊച്ചി > നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനി കേരളത്തെയാകെ കരയിച്ചിട്ടുണ്ട‌്. ലിനിയെന്ന വെളിച്ചം കടന്നുപോയപ്പോൾ ഇരുട്ടിലായത് കുടുംബത്തോടൊപ്പം ഒരു നാട‌് കൂടിയാണ‌്. വേദനിക്കുന്ന ഈ ഓർമ്മകളും സിസ്റ്റർ ലിനിയുടെ ജീവിതവും ഇപ്പോൾ ഹ്രസ്വചിത്രമാകുകയാണ്. ‘അവർ ലിനി’ എന്ന് പേര് നൽകിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ നിപയ‌്ക്കെതിരെ ഒരു നാടൊന്നാകെ നടത്തിയ പോരാട്ടമാണ് തുറന്നു കാണിക്കുന്നത്. സ‌്പ്രിങ‌് ടൈം സിനിമാസിന്റെ ബാനറിൽ ‘ദ വുമൺ ഓഫ് സാക്രിഫൈസ്’ എന്ന ടാഗ് ലൈനോടു കൂടിയാണ് ഷോർട്ട് ഫിലിം എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ മാധ്യമപ്രവർത്തകൻ കമാൽ വരദൂർ തന്റെ ഫേസ‌്ബുക്ക‌് പേജിലൂടെ പുറത്തിറക്കി.

മുൻ മാധ്യമപ്രവർത്തകൻ കൂടിയായ സി പി റെമിൻസ് ലാൽ ആണ‌് ചിത്രത്തിന്റെ സംവിധായകൻ. ഇദ്ദേഹം തന്നെയാണ് തിരക്കഥയും സംഭാഷണവും ഗാനങ്ങളും തയ്യാറാക്കിയിരിക്കുന്നത്.  എം കെ അനുരാഗ‌്, രഞ്ജിത‌് ഇയ്യാട‌്, കെ പി പ്രതീക‌് എന്നിവർ ചേർന്നാണ‌് ചിത്രം നിർമ്മിച്ചിരിക്കുന്നത‌്. കഥ: സി പി റെമിൻസ് ലാൽ,  എം കെ വൈശാഖൻ, ഡിഒപി & എഡിറ്റിങ്:- ഉല്ലാസ് കെ ഉണ്ണി. സംഗീതം: എ കെ വൈഷ‌്ണവ‌്. ഗായിക: സി പി അനഘ. അസിസ്റ്റന്റ് ഡയറക്ടർ-: പി സായൂജ്. ശ്യാംബേഷ‌് ബാബു ആണ‌് ചിത്രത്തിന്റെ പോസ‌്റ്റർ ഡിസൈൻ ചെയ‌്തിരിക്കുന്നത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top