20 June Thursday

'ബ്ലാക്ക്‌ ഷീപ്പ് ': കഥയ്ക്കുമപ്പുറം വാസ്തവങ്ങളുമായി ഒരു ലഘുചിത്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 25, 2019

സാമൂഹിക സംഭവങ്ങള്‍ എക്കാലത്തും കലാസൃഷ്‌ടികളുടെ കരുത്തും പ്രചോദനവുമാണ്. അഭ്രപാളിയിലെത്തുമ്പോള്‍ അവ കാലത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടിയാകും. അത്തരത്തില്‍  കഥയ്‌ക്കുമപ്പുറം വാസ്‌തവങ്ങളും കലയ്‌ക്കുമപ്പുറം മുന്നറിയിപ്പുകളും വിളക്കിച്ചേര്‍ക്കുതാണ് നന്ദു ഉണ്ണികൃഷ്ണന്റെ 'ബ്ലാക്ക്‌ ഷീപ്പ് ' എന്ന ഹ്രസ്വചിത്രം. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച 'ബ്ലാക്ക്‌ ഷീപ്പ് ' പെൺമനസുകള്‍ക്കുള്ള മുന്നറിയിപ്പാണ്.

പെണ്ണിനെ കൊത്തിപ്പറക്കാന്‍ ഓരോ ചുവടിലും കഴുകന്‍ കണ്ണുകള്‍ കാത്തിരിക്കുകയാണ്. കീഴടങ്ങലല്ല, പ്രതിരോധമാണ് അതിനുള്ള പ്രതിവിധിയെന്ന ചിത്രത്തിന്റെ സന്ദേശത്തിനു സമൂഹമാധ്യമങ്ങളില്‍ പ്രേഷകരുടെ മികച്ച പിന്തുണയാണ് ലഭിച്ചുവരുത്.

കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ പെൺവാണിഭ സംഘത്തില്‍പ്പെട്ട ഒരു സ്‌ത്രീ നടത്തു ശ്രമവും അവരുടെ പിടിയില്‍ നിന്നും യാത്രക്കാരുടെ ഇടപെടല്‍ വഴി തലനാരിഴയ്‌ക്ക് പെൺകുട്ടി രക്ഷപ്പെടുതുമാണ് ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. കോളജിലേക്കുള്ള യാത്രക്കിടയില്‍ ബസില്‍ ഒപ്പമിരു സ്ത്രീ പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കാന്‍ തന്റെ കഷ്‌ടതകള്‍ പങ്കുവയ്‌ക്കും. തുടർന്ന്‌ പെൺകുട്ടിയെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കാനുളള ശ്രമം, നിരന്തരം നടത്തു സംഭാഷണങ്ങള്‍ എന്നിവയിലൂടെ അവര്‍ അമ്മയും മകളുമാണെന്ന ധാരണ യാത്രക്കാരില്‍ സൃഷ്ടിക്കുന്നു. ഈ ധാരണ മുതലെടുത്ത് നടത്തു തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണ് ഈ ഹ്രസ്വചിത്രം മനോഹരമായി ആവിഷ്‌ക്കരിക്കുത്.

പ്രതീഷിന്റേതാണ് തിരക്കഥ. അഥീന ദാസ്, സുരഭി, ഏംഗല്‍സ്, പ്രദീപ് തമ്പി, രജനി രാജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ നീരജ് രവി, സംഗീതം രാജീവ് കിളിമാനൂര്‍, എഡിറ്റര്‍ തുഷാദ് ചാത്തൂര്‍.

 


പ്രധാന വാർത്തകൾ
 Top