21 October Monday

ഷര്‍വാനന്ദ് വീണ്ടും തമിഴിലേക്ക്; ശ്രദ്ധേയമായി മലയാളി സാന്നിധ്യവും

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

തെലുങ്കിലെ മുന്‍ നിര യുവനായകന്‍  ഷര്‍വാനന്ദ് വീണ്ടും തമിഴ് സിനിമയിലേക്ക് . 'എങ്കേയും എപ്പോതും ' ആയിരുന്നു ഷര്‍വാനന്ദിന്റെ തമിഴിലെ ആദ്യ ചിത്രം . ഡ്രീം വാരിയര്‍ പിക്ചേഴ്സ്  നിര്‍മ്മിക്കുന്ന , ചെന്നൈയില്‍ ചിത്രീകരണം തുടങ്ങിയ പുതിയ പേരിടാ ചിത്രത്തിലാണ് ഷര്‍വാനന്ദ്  നായകനാവുന്നത്.

 നവാഗതനായ  ശ്രീകാര്‍ത്തിക്ക്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക 'ധ്രുവ നക്ഷത്രം 'എന്ന സിനിമയിലൂടെ ശ്രദ്ധേയയായ റീത്തു വര്‍മയാണ്. നാസര്‍,സതീഷ്,രമേഷ് തിലക് തുടങ്ങി ഒട്ടനവധി താരങ്ങള്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ജീവിതത്തില്‍ വേര്‍പിരിക്കാന്‍  കഴിയാത്ത വിഷയങ്ങളായ സൗഹൃദം ,പ്രണയം ,മാതൃസ്‌നേഹം ഇവയെ പശ്ചാത്തലമാക്കിയുള്ള രസകരമായ  ഇതിവൃത്തമാണ് അവലംബം .ചിത്രത്തിന്റെ അണിയറയിലെ മലയാളി സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ ഘടകം . റഹ്മാന്‍ നായകനായി അഭിനയിച്ച ബ്ലോക് ബസ്റ്റര്‍ ചിത്രമായിരുന്ന 'ധ്രുവങ്കള്‍ 16 'ലൂടെ തമിഴ് സിനിമയില്‍ ചുവടുറപ്പിച്ച സുജിത്ത്  സാരംഗ്  ഛായാഗ്രഹണവും , ജാക്സ് ബിജോയ്  സംഗീത സംവിധാനവും ,ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിച്ചു കൊണ്ട് വീണ്ടും ഒന്നിക്കുന്നു .

കാര്‍ത്തി നായകനാവുന്ന 'കൈതി ' ക്കു ശേഷം ഡ്രീം വാരിയര്‍ പിക്ചേഴ്സിനു വേണ്ടി എസ്.ആര്‍. പ്രകാഷ് ബാബു , എസ്.ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം (2020) വേനലവധിക്കാണ് പ്രദര്‍ശനത്തിനെത്തുക .

 


പ്രധാന വാർത്തകൾ
 Top