25 May Monday

'അച്ഛന്‍റെ പ്രണയ ഗാനത്തിന് തബല വായിച്ച് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്; പറ്റില്ല ഭായീ.. ബട്ട്‌ ഐ കാൻ'

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

പ്രജയിലെ തന്‍റെ ഡയലോഗ് മാറ്റിപ്പറഞ്ഞ് സ്വയം ട്രോളിയും ഓര്‍മ്മകള്‍ പങ്കുവച്ചും നടന്‍ ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അച്ഛന്‍ തിലകനൊപ്പം അഭിനയിച്ച നിമിഷമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. 1986 ല്‍ പുറത്തിറങ്ങിയ ഐസ്ക്രീം എന്ന ചിത്രത്തില്‍ തിലകന്‍ അഭിനയിച്ച ഗാനരംഗത്തില്‍ പാട്ടിനൊത്ത് തബലയില്‍ താളം പിടിക്കുന്നത് താനാണെന്നും അത് അപ്രതീക്ഷിതമായി വീണുകിട്ടിയ വേഷമായിരുന്നുവെന്നും ഷമ്മീ തിലകന്‍ കുറിക്കുന്നു.

''ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ, സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടുകൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..? പറ്റില്ല ഭായീ, ബട്ട് ഐ ക്യാന്‍'' എന്നും ഷമ്മി തിലകന്‍ പറയുന്നു.

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

#കുത്തിപ്പൊക്കൽ_പരമ്പര.
(Ice Cream-1986. Script : John Paul. Direction : Antony Eastman.)

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!

#പ്രേമമെന്നാലെന്ത്..?
#അതിൻ_ദാഹമെന്നാലെന്ത്..?
#ആരോമലാളല്ലേ_ചൊല്ലാമോ..?
#ഒരു_തൂവലാലുള്ളം_തലോടാമോ..?

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top