13 October Sunday

7,300 കോടി രൂപ ആസ്തി: ഷാരുഖ് ഖാൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

മുംബൈ > 2024-ലെ ഹുറൂൺ സമ്പന്നരുടെ പട്ടികയിൽ ബോളിവുഡ് സിനിമാതാരവും ബിസിനസുക്കാരനുമായ ഷാരുഖ് ഖാൻ. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരടങ്ങുന്ന ബിസിനസ് ഐക്കണുകളുടെ പട്ടികയിലാണ് ഷാരൂഖ് ഖാനും ഇടം നേടിയത്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻടെർടെയ്ൻമെൻറിൻറെയും ഈ വർഷത്തെ ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഓഹരിയും കിങ് ഖാന്റെ സമ്പത്ത് വർദ്ദിക്കുവാൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാനെ കൂടാതെ ജൂഹി ചൗള, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ എന്നിവരും പട്ടികയിൽ ഇടം നേടി. ഷാരൂഖ് ഖാൻറെ ബിസിനസ്സ് പങ്കാളിയായ ജൂഹി ചൗള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയാണ്.

ഹുറൂൺ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top