27 September Monday

VIDEO - വിനീതും ദിവ്യയും ആദ്യമായി ഒരുമിച്ച്‌ പാടുന്നു : സാറാസിലെ പുതിയഗാനം പുറത്ത് വിട്ട് നിവിന്‍ പോളി

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം പുറത്തുവിട്ടു. നടന്‍ നിവിന്‍ പോളിയാണ് ഗാനം പുറത്തുവിട്ടത്.ആദ്യമായാണ്  ഇരുവരും  ഒരുമിച്ച് സിനിമയില്‍ പാടുന്നത്. ചിത്രം ജൂലായ് 5ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

സണ്ണിവെയനാണ് ചിത്രത്തിലെ നായകന്‍. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്

 ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top