05 December Thursday

വിജയ് സേതുപതി ഇരട്ട വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ' സങ്കതമിഴന്‍'

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 വിജയ് സേതുപതി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ' സങ്കതമിഴന്‍ ' പ്രദര്‍ശനത്തിന്. റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാര്‍. നാസ്സര്‍, സൂരി, അനന്യ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ' വാലു ', ' സ്‌കെച്ച് ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും.

  വിജയ് സേതുപതി ആദ്യമായാണ് ഇരട്ടവേഷത്തില്‍ എത്തുന്നത്. മുരുകന്‍, തമിഴ് എന്നീ രണ്ടു നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. വിജയ് സേതുപതിയുടെ മാസ് എന്റര്‍ടെയിനര്‍  ആക്ഷന്‍ ത്രില്ലറാണ് സങ്കതമിഴന്‍'നെന്ന് സംവിധായകന്‍ വിജയ് ചന്ദര്‍  പറഞ്ഞു
                                                                                                        
ആര്‍. വേല്‍രാജാണ് ഛായാഗ്രാഹകന്‍. വിവേക് - മെര്‍വിന്‍ ഇരട്ടകളാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിജയാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സങ്കതമിഴന്‍ നവംബര്‍ 15 ന് പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും.



 


പ്രധാന വാർത്തകൾ
 Top