03 October Monday

സമാന്ത നായികയാകുന്ന "യശോദ' യുടെ ചിത്രീകരണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2022

സമാന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി. 'യശോദ'യുടെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ഗാനം ഒഴികെ എല്ലാ ചിത്രീകരണവും പൂർത്തിയായതായാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹരി- ഹരീഷ് സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്‌ണ പ്രസാദ് ആണ്.

100 ദിവസം കൊണ്ടാണ്‌ ചിത്രീകരണം പൂർത്തിയാക്കിയത്‌. ഡബ്ബിംഗ് ഉടൻ ആരംഭിക്കും. മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സാമന്തയെ കൂടാതെ വരലക്‌ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്‌ഷ്‌മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്‌ത്രി, ക്രിയേറ്റീവ് ഡയറക്‌ടർ: ഹേമാംബർ ജാസ്‌തി, ക്യാമറ: എം സുകുമാർ, കല: അശോക്, പോരാട്ടങ്ങൾ: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്
ബാനർ: ശ്രീദേവി മൂവീസ്, പി ആർ ഒ : ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top