16 July Tuesday

മലർ അതിരനിൽ ഫഹദിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

മലർ മലയാളത്തിലേക്ക‌് വീണ്ടും വരുന്നു. അതും ഫഹദ‌് ഫാസിലിന്റെ നായികയായി. ഈ മ യൗവിനു ശേഷം പി എഫ‌് മാത്യൂസ‌് തിരക്കഥയൊരുക്കുന്ന അതിരൻ എന്ന ചിത്രത്തിലൂടെയാണ‌് സായ‌്പല്ലവി മലയാളത്തിൽ തിരിച്ചെത്തുന്നത‌്. പ്രേമം എന്ന സൂപ്പർ ഹിറ്റിനും ദുൽഖർ നായകനായ കലിക്കും ശേഷം തെലുങ്കിലേക്കും തമിഴിലേക്കും ചുവടുമാറിയ സായ‌് പല്ലവി തമിഴിലെ തിരക്കുകൾക്കിടയിലാണ‌് മലയാള ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത‌്. അതിരന്റെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ ശനിയാഴ‌്ച മോഹൻലാൽ പുറത്തുവിട്ടു. വിവേക‌് ആണ‌് സംവിധാനം. ഏപ്രിൽ ആദ്യം തിയറ്ററുകളിലെത്തുമെന്നാണ‌് റിപ്പോർട്ട‌്.

സായ‌് പല്ലവി  തമിഴിലും  അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. സിനിമയിറങ്ങും മുൻപ‌് പാട്ടും ഡാൻസും തരംഗമായി. കഥയും കഥാപാത്രവും തെരഞ്ഞെടുത്ത‌്  മാത്രമേ സായി പല്ലവി സിനിമ ചെയ്യുന്നുള്ളൂ.  തെലുങ്കിൽ നന്ദമൂരി കല്യാൺ റാം നായകനാകുന്ന ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചിരുന്നു. കഥാപാത്രത്തിന്  വേണ്ടത്ര പ്രാധാന്യമില്ലെന്ന‌് മനസ്സിലാക്കി ചിത്രം വേണ്ടെന്ന് വച്ചു. കലി ചെയ്തശേഷം സായി നേരെ പോയത് തെലുങ്കിലേക്കാണ്. ഫിദ എന്ന ആദ്യ ചിത്രം ഗംഭീര വിജയം നേടി. തുടർന്ന് നാനിക്കൊപ്പം ചെയ്ത എംസിഎയും ഹിറ്റായതോടെ സായി തെലുങ്കരുടെ സ്വന്തമായി. സിനിമ പരാജയമായതിനെ തുടർന്ന‌് പ്രതിഫലം ഉപേക്ഷിച്ചും സായി നിർമാതാവിനെ സഹായിച്ചിട്ടുണ്ട‌്. പടി പടി ലച്ചേ മനസുലെ എന്ന തെലങ്കു ചിത്രം 22 കോടി മുടക്കിയാണ‌് നിർമിച്ചത‌്. എന്നാൽ, എട്ടു കോടി മാത്രമേ കളക്ട‌് ചെയ‌്തുള്ളു. അതോടെയാണ‌് പ്രതിഫലം വേണ്ടന്നു വച്ചത‌്.

ധനുഷ‌് നായകനായ മാരി 2 ആണ‌് തമിഴിൽ അവസാനം ചെയ‌്ത ചിത്രം. ഇതിലെ നൃത്തരംഗങ്ങൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടു. സൂര്യയുടെ കരിയറിലെ തന്നെ മാസ‌്റ്റർപീസെന്ന‌ വിശേഷണത്തോടെ എത്തുന്ന എൻജികെയിൽ ശ്രദ്ധേയമായ വേഷമാണ‌് സായിക്ക‌്. ഏപ്രിൽ പത്തിന‌് റിലീസ‌് ചെയ്യും.


പ്രധാന വാർത്തകൾ
 Top