20 September Sunday

മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് ചിത്രം ' സഡക് 2 ' ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു !

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മുംബൈ : ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ് , 1991 - ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ  മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക് . ഇതിന്റെ രണ്ടാം ഭാഗം ' സഡക് 2 ',  തിയറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു .  കോവിഡ് ലോക് ഡൗൺ കാലത്ത്  തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ  പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്

നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ   ആഗസ്ററ് 28-ന്  ചിത്രം റിലീസ് ചെയ്യും . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ്  എന്നിവരാണ്   ' സഡക് 2 ' വിലെ അഭിനേതാക്കൾ . ഈ ചിത്രവും  പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ്  ' സഡക് 2 ' വിനായി കാത്തിരിക്കുന്നത് .

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും  ദിവസം മുമ്പാണ്  പുറത്തു വിട്ടത് . ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top