03 March Wednesday

video - നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കലിന്റെ 'റഷ്യ' ; ആദ്യ ടീസറെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 വേറിട്ട പ്രമേയം അവതരിപ്പിക്കുന്ന 'റഷ്യ'യുടെ ആദ്യ ടീസറെത്തി. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍  നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് നായകന്‍.

 സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. രൂപേഷ് പീതാംബരന്‍ , ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.  

കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. ക്യാമറ - സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഓടായഞ്ചയല്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top