Deshabhimani

ചിറ്റപ്പനായി സെന്ന ഹെഗ്ഡെ; റൈഫിൾ ക്ലബിലെ പുതിയ പോസ്റ്റർ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:42 PM | 0 min read

കൊച്ചി > ഒരു കുടുംബത്തിലെ പല തലമുറകളുടെയും അവരുടെ തോക്കുകളുടേയും കഥയുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതുയ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്‌. സംവിധായകനായ സെന്ന ഹെഗ്ഡെ അവതരിപ്പിക്കുന്ന ചിറ്റപ്പൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌. ‘തിങ്കളാഴ്ച നിശ്ചയം’ ഉൾപ്പെടെയുള്ള സിനിമകൾ ഒരുക്കിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ.

ആഷിക്‌ അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ്‌ ഡിസംബർ 19നാണ്‌ തീയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിലേതായി ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.

ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ക്യാരക്ടർ പോസ്റ്റർ മുമ്പ് പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുരാ​ഗിന്റെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ് 'റൈഫിൾ ക്ലബ്'. വിജയരാഘവൻ വേഷമിടുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തൻറെ സെക്രട്ടറി അവറാൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിൻറെ റൊമാൻറിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിരുന്നു.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ്‌ വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം: ആഷിക്ക് അബു. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home