26 October Monday

രണ്ടാമൂഴം തിരക്കഥയിൽ പൂർണ അവകാശം എം ടിക്ക്‌; കേസ്‌ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ തർക്കം തീർപ്പാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എം.ടിയും മടക്കി നൽകും. തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രിംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പിലെത്തി.

അതേസമയം, രണ്ടാമൂഴം ഉടൻസിനിമയാക്കുമെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട്. സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ടെന്നും എം ടി വാസുദേവൻ നായർ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top