ഹൈദ്രാബാദ്: വീണ്ടുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല
എന്ന് വിശേഷിപ്പിച്ച് കൊണ്ട് "ഡി കമ്പനി " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.
തന്റെ പുതിയ ചിത്രം മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സംംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുന്നത്.
മൂന്ന് മിനിറ്റ് പതിനേഴ് സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
2002 ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ "കമ്പനി" മികച്ച ഗ്യാങ്സ്റ്റര്‍ കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും "ഡി കമ്പനി" റിലീസ് ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..