22 September Tuesday

"അർണബിനെ പ്രോസ്‌റ്റിറ്റ്യൂട്ട്‌ എന്ന്‌ വിളിക്കുന്നത്‌ അവർക്ക്‌ അപമാനം'; രാം ഗോപാൽ വർമക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ഹൈദരബാദ് > റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം. അർണബിനെ പ്രോസ്‌റ്റിറ്റ്യൂട്ട്‌സ്‌ എന്ന്‌ വിളിച്ചതിലൂടെ വർമ പ്രോസ്‌റ്റിറ്റ്യൂട്ടുകളെ അപമാനിക്കുന്നു എന്നതിനാലാണ്‌ പ്രതിഷേധം. കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററിലൂടെയാണ് പുതിയ സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.

‘അര്‍ണബ്; ദ ന്യൂസ് പ്രോസിറ്റിയൂഡ്’ എന്ന പേരിലാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത്., ‘അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമയുടെ പേര് ‘അര്‍ണബ്: ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്‌തത്.

സാഹചര്യങ്ങൾകൊണ്ടാണ്‌ പലരും പ്രോസ്‌റ്റിറ്റ്യൂട്ട്‌സ്‌ ആകുന്നത്‌. ഇന്ത്യയിൽ പട്ടിണിയാണ്‌ കൂടുതലും ഇതിന്‌ പലരേയും പ്രേരിപ്പിക്കുന്നത്‌. തന്റെ ചുറ്റുമുള്ള ആളുകൾക്ക്‌ വേണ്ടിയാണ്‌ അവർ ആ തൊഴിൽ ചെയ്യുന്നത്‌. അർണബിനെപ്പോലെ ഒരാളുടെ ഒപ്പംചേർത്ത്‌ പറയുന്നത്‌ അവരെ അപമാനിക്കലാണ്‌. ട്വിറ്ററിൽ പ്രതിഷേധക്കാർ പറയുന്നു.

സുഷാന്ത് സിംഗ് ര‌ജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ബോളിവുഡിനെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ ആരോപിച്ചു. ദിവ്യഭാരതി, ജിയ ഖാന്‍, ശ്രീദേവി, സുശാന്ത് സിംഗ് എന്നിവര്‍ തികച്ചും വ്യത്യസ്തരായ ആളുകളാണെന്നും വ്യത്യസ്ത സാഹചര്യങ്ങളുമാണ് എന്നാല്‍ അര്‍ണബ് ഇതെല്ലാം ഒരൊറ്റ സംഭവമാക്കാന്‍ ആണ് ശ്രമിക്കുന്നത്. ‘അര്‍ണബിന്റെ മനസ്സില്‍, അവരെല്ലാം ഒന്നാണ്, ബോളിവുഡ് എന്ന ഒരു സ്ഥാപനമാണ് ഇവരെയെല്ലാം കൊല്ലപ്പെടുത്തിയതെന്നും വര്‍മ്മ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പേരെ കുറ്റവാളികളായും, ബലാത്സംഗികളായുമെല്ലാമാണ് അര്‍ണബ് ചിത്രീകരിക്കുന്നത്. ഒളിച്ചിരിക്കാതെ അദ്ദേഹത്തെ നേരിടാന്‍ പുറത്തുവരിക. സിനിമകളില്‍ നായകന്മാരെ സൃഷ്ടിച്ചത് കൊണ്ടോ നായകരായി അഭിനയിച്ചത് കൊണ്ടോ മാത്രമായില്ല. അര്‍ണബ് ഗോസാമിയെപ്പോലുള്ള വില്ലന്മാരെ എതിരിടാന്‍ കൂടി നമ്മള്‍ തയ്യാറാവണം. രാം ഗോപാല്‍ വര്‍മ്മ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top