22 September Tuesday

രാം ഗോപാൽ വർമയുടെ "ഡെയ്ഞ്ചറസ്'; ഇന്ത്യയിലെ ആദ്യ ലെസ്‌ബിയൻ ക്രൈം ആക്ഷൻ ചിത്രമെന്ന്‌ സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

അപ്പം ചുട്ടെടുക്കുന്ന വേഗത്തിലാണ് രാം ഗോപാല്‍ വര്‍മ്മ സിനിമകള്‍ എടുത്തുകൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന സിനിമാപ്രേമികളുണ്ട്. ആ പറയുന്നതില്‍ വാസ്‌തവമില്ലെന്ന് പറയാതിരിക്കാനുമാവില്ല. കാരണം കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പത്ത് ടൈറ്റിലുകളാണ് ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകനായിരുന്ന രാം ഗോപാല്‍ വര്‍മ്മ അനൗണ്‍സ് ചെയ്‌തത്. പ്രഖ്യാപിക്കുക മാത്രമല്ല ഈ കോവിഡ് കാലത്തും അതില്‍ മൂന്നു ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്‌തു. തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സമയത്ത് പുതിയ വിപണിയും അദ്ദേഹം കണ്ടെത്തി. ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പേ ആന്‍റ് വാച്ച് രീതിയിലായിരുന്നു പ്രദര്‍ശനങ്ങള്‍. അതൊക്കെ വിജയങ്ങളായിരുന്നെന്നും അദ്ദേഹം അവകാശവാദമുയര്‍ത്തിയിരുന്നു.

ഏതായാലും ഇപ്പോഴിതാ പുതിയൊരു ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് രാമു. 'ഡെയ്ഞ്ചറസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം 'ഇന്ത്യയിലെ ആദ്യത്തെ ലെസ്‍ബിയന്‍ ക്രൈം ആക്ഷന്‍' സിനിമയെന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'ത്രില്ലര്‍' എന്ന രാം ഗോപാല്‍ വര്‍മ്മയുടെ കഴിഞ്ഞ ചിത്രത്തില്‍ നായികയായെത്തിയ അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top