07 October Monday

സിജു വിൽ‌സൺ ചിത്രം പുഷ്പക വിമാനം റിലീസ് ഒക്ടോബർ നാലിന്

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കൊച്ചി > രാജ്‌കുമാർ സേതുപതി അവതരിപ്പിച്ച്‌ റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ഒക്ടോബർ നാലിന്‌ റിലീസ് ചെയ്യും. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്‌ സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്.

സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷൻ, സംഗീത സംവിധായകൻ രാഹുൽ രാജ്  എന്നിവർ ചേർന്നാലപിച്ച, ഈ ചിത്രത്തിലെ "കാതൽ വന്തിരിച്ചു" എന്ന റീമിക്സ് ഗാനം നേരത്തെ പുറത്ത് വന്നിരുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top