Deshabhimani

പീലിംഗ്സുമായി പുഷ്പരാജും ശ്രീവല്ലിയും എത്തി; പുഷ്പ 2 ഡിസംബർ 5ന് തിയേറ്ററുകളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 10:09 PM | 0 min read

ഹൈദരാബാദ്> 'പുഷ്പ'യിലെ താരജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന 'പുഷ്പ 2'ലെ 'പീലിങ്സ്' ഗാനം പുറത്ത്. തകർപ്പൻ ചുവടുകളുമായി ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ശ്രീലീലയും എത്തിയ 'കിസ്സിക്' പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ 6 ഭാഷകളിലും തുടക്കത്തിലെ ഹുക്ക് ലൈൻ മലയാളത്തിലാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ: ദ റൈസി'ൻറെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ'  ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി ആർ ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.



deshabhimani section

Related News

0 comments
Sort by

Home