19 May Sunday

'പുണ്യാളനി'ല്‍ ശ്രുതി രാമചന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

കൊച്ചി > രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗമായ 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി'ല്‍ നായികയാകുന്നത് ശ്രുതി രാമചന്ദ്രന്‍. നൈലതന്നെ രണ്ടാംഭാഗത്തിലും നായികയാകുമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. പിന്നീടാണ് രഞ്ജിത്തിന്റെതന്നെ 'പ്രേത'ത്തില്‍ പ്രധാന വേഷത്തിലെത്തിയ ശ്രുതിയെ ഉറപ്പിച്ചത്. എന്നാല്‍, നൈലയ്ക്ക് പകരമാകില്ല ശ്രുതിയെന്നും മറ്റൊരു പ്രധാന വേഷമായിരിക്കും ഇവര്‍ക്കെന്നുമാണ് റിപ്പോര്‍ട്ട്. ആസിഫിനൊപ്പം 'സണ്‍ഡേ ഹോളിഡേ'യിലാണ് ശ്രുതി ഒടുവില്‍ അഭിനയിച്ചത്.

അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ടി ജി രവി, ഇന്നസന്റ്, ശ്രീജിത് രവി, തെസ്നി ഖാന്‍ എന്നിവരും രണ്ടാംഭാഗത്തിലും ഉണ്ടെന്നറിയുന്നു.

പ്രധാന വാർത്തകൾ
 Top