04 December Friday

പൃഥ്വിരാജിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി> നടൻ പൃഥിരാജിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കോവിഡ്‌ സ്‌ഥിരീകരിച്ചതെന്ന്‌ താരം ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചു. കോവിഡിന്റെതായ  ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ക്വാറൻറൈയിനിൽ ആണെന്നും അടുത്ത ദിവസങ്ങളിൽ  താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും  പൃഥ്വിരാജ്‌ പറഞ്ഞു.



ഡിജോ ജോസ്‌ ആൻറണി ഒരുക്കുന്ന ചിത്രമാണ്‌ ജനഗണമന. കൊച്ചിയിലെ ഷെഡ്യൂൾ തീർത്തശേഷം  വീട്ടിലേക്ക്‌ മടങ്ങുന്നതിന്‌ മുന്നേ നടത്തിയിയ പരിശോധനയിലാണ്‌ കോവിഡ്‌ പോസിറ്റീവായത്‌. ചിത്രീകരണത്തിന്‌ മുന്നേ കോവിഡ്‌ ടെസ്‌റ്റ്‌ നടത്തിയിരുന്നു. വേഗംതന്നെ സുഖംപ്രാപിച്ച്‌ ജോലിയിൽ തിരികെയെത്താൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും എല്ലാവരുടേയും  സ്‌നേഹത്തിനും കരുതലിനും നന്ദി പറയുന്നുവെന്നും പോസ്‌റ്റിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top