28 September Thursday

കോമഡി ഡ്രാമ "കുമാരി ശ്രീമതി'യുടെ ഗ്ലോബൽ പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കൊച്ചി> നിത്യ മേനൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമാരി ശ്രീമതി സീരീസ്‌ പ്രൈം വീഡിയോയിൽ സെപ്‌തംബർ 28 ന്‌ പ്രദർശനം തുടങ്ങും.ഏഴ്‌ എപ്പിസോഡുകളാണുള്ളത്‌. തെലുങ്കിലും ഡബ്ബ് ചെയ്ത പതിപ്പുകള്‍ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും സ്ട്രീം ചെയ്യാൻ കഴിയും.

വൈജയന്തി എന്റർടൈൻമെന്റ്സിന്റെ വെബ് ഡിവിഷനായ ഏർലി മൺസൂൺ ടെൽസ് നിർമ്മിക്കുന്ന ഈ പരമ്പരയിൽ  നിരുപം പരിതാള, ഗൗതമി, തിരുവീർ, തലൂരി രാമേശ്വരി, നരേഷ്, മുരളി മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക്  സെപ്റ്റംബർ 28 മുതൽ കുമാരി ശ്രീമതിയുടെ ഏഴ്  എപ്പിസോഡുകളും ലഭിക്കും. തെലുങ്കില്‍ മാത്രമുള്ള സ്ട്രീമിംഗ് സേവനത്തിലും ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്തും പ്രദർശിപ്പിക്കും.

കിഴക്കൻ ഗോദാവരിയിലെ ഒരു ഗ്രാമം പശ്ചാത്തലമായാണ്‌ പരമ്പര. പൗരാണികത്വം നിറഞ്ഞ ഒരു ചെറിയ പട്ടണത്തിലെ നാട്ടുനടപ്പുകളെ വെല്ലുവിളിക്കുന്ന 30 വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതമാണ്‌ പ്രമേയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top