07 February Tuesday

‘വണ്ടർ ബിഗിൻസ് ’ ; പ്രഗനൻസി പോസിറ്റീവ് ചിത്രം പങ്കുവെച്ച് പാർവ്വതിയും നിത്യാമേനോനും സയനോരയും

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022

കൊച്ചി> പ്രഗനൻസി പോസീറ്റിവ് സ്ട്രിപ്പ് ചിത്രം പങ്കുവെച്ച് പ്രമുഖ നടിമാരായ പാർവ്വതി തെരുവോത്തും നിത്യാ മേനോനും ഗായിക സയനോരയും. ‘വണ്ടർ ബിഗിൻസ്’എന്ന കുറിപ്പോടെ മൂന്ന് പേരും പങ്കുവെച്ച ചിത്രങ്ങളാണ സോഷ്യൽ മീഡിയയിൽ വെെറലായി.

 താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് ആദ്യ കമന്റുകൾ വന്നിരുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ആണെന്നും നടിമാർ ആരംഭിക്കുന്ന പുതിയ പ്രൊഡക്ഷൻ സംരംഭമാണ് സൂചിപ്പിക്കതെന്നും പറയുന്നു. വണ്ടർ വുമൻ, വണ്ടർ ബിഗിൻസ് എന്ന പേരിലാകും പ്രൊഡക്ഷൻ എന്നും പ്രചരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ  വന്നിട്ടില്ല.

പോസിറ്റീവ് കാണിക്കുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റിന്റെ ഫോട്ടോയാണ് മൂവരും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top