13 December Friday

'പ്രണയമീനുകളുടെ കടല്‍'; ശ്രദ്ധ നേടി ടീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലിന്റെ  ടീസര്‍ മമ്മുട്ടി പുറത്തിറക്കി. വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍  കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം  എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്‌.

കടലില്‍ സ്രാവുകളെ വേട്ടയാടുന്ന മുക്കുവനായാണ് ടീസറില്‍ വിനായകനെ അവതരിപ്പിക്കുന്നത്.അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടല്‍.
 


പ്രധാന വാർത്തകൾ
 Top