18 October Monday

പ്രഭാസ് - ദീപിക പദുക്കോണ്‍ സിനിമയിൽ അഭിനേതാക്കളാകാം ; ഒഡീഷൻ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

കൊച്ചി> 'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയ്യതികളിലായാണ് ഓഡീഷന്‍ . 15 നാണ് കൊച്ചിയിലെ ഓഡീഷന്‍.  ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്.

പ്രഭാസും ദീപികാ പദുക്കോണും പ്രമുഖവേഷത്തിലെത്തുന്ന സിനിമയിൽ . അമിതാബ് ബച്ചനും പ്രധാനവേഷത്തിലുണ്ട്‌.

ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ. പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവുവാണ്‌ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍.  അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top