22 July Monday

ചെമ്പൻ, നൈല ഉഷ, ജോജു; "പൊറിഞ്ചു മറിയം ജോസ്'' പോസ്‌റ്റർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്തിറങ്ങി. വമ്പൻ താര നിരയുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ പൊറിഞ്ചു ആയി ജോജു ജോർജ്ജും, മറിയം ആയി നൈല ഉഷയും, ജോസ് ആയി ചെമ്പൻ വിനോദും അഭിനയിക്കുന്നു. അടിപൊളി കളർ പടമായിരിക്കും എന്നാണ്‌ പോസ്‌റ്റർ കാണുമ്പോൾ തോന്നുക. മാസ്‌ ഗെറ്റപ്പിലാണ്‌ മൂവരും.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും സംഗീതം നൽകുന്നത് ജേക്സ് ബിജോയും ആണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന ചിത്രം ചാന്ദ് വി ക്രിയേഷൻസ് ആണ് കേരളത്തിൽ വിതരണം ചെയ്യുക. വമ്പൻ ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ചിട്ടുള്ള ജോഷിയുടെ ഒരു കിടിലൻ ചിത്രം തന്നെയാവും പൊറിഞ്ചു മറിയം ജോസ്.


പ്രധാന വാർത്തകൾ
 Top