13 October Sunday

പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ക്ക്‌ സിനിമാ ഭാഷ്യമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കൊടിത്തുണി സിനിമയുടെ ചിത്രീകരണത്തിനിടെ

കൊച്ചി > പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി'യെ  ആസ്പദമാക്കിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‌ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിക്കുകയും ചെയ്തു.

രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്റെ ചെറുകഥയായ കൊടിത്തുണിക്ക്‌ ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്‌ വിപിൻ രാധാകൃഷ്ണനാണ്. നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്‌ എൻജോയ് ഫിലിംസിന്റെ ബാനറിലാണ്‌ ചിത്രം നിർമ്മിക്കുന്നത്‌. അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിർവഹിച്ചിരിക്കുന്നത്‌.

ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഉടൻ തീയറ്ററുകളിലേക്കെത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top