16 June Sunday

ജയറാമിന്റെ പട്ടാഭിരാമന്‍ ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ജയറം ചിത്രം പട്ടാഭിരാമന്റെ ചിത്രീകരണം മാര്‍ച്ച് അവസാന വാരത്തില്‍ തിരുവനന്തപുരത്താരംഭിക്കും. ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍.

അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ട്.  മിയാ ജോര്‍ജ്ജും ഷീലു ഏബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൃദുല ( ജോസഫ് ഫെയിം), ലെനാ, പാര്‍വ്വതി നമ്പ്യാര്‍ എന്നിവരും നിരയിലെ പ്രധാനികളാണ്.സായ്കുമാര്‍, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, നന്ദു, ബിജു പപ്പന്‍, ജയന്‍ ചേര്‍ത്തല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദിനേശ് പള്ളത്തിന്റേതാണ് രചന. സംഗീതം എം.ജയചന്ദ്രന്‍ ,ഗാനങ്ങള്‍ കൈതപ്രം ,മുരുകന്‍ കാട്ടാക്കട. രവിചന്ദ്രന്‍ ഛായാഗ്രഹണവും രജിത്ത് കെആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സഹസ് ബാല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദ്ഷ. പ്രൊഡക്ഷന്‍ എക്‌സികട്ടിവ് റിച്ചാര്‍ഡ്.

നമുക്കു ചുറ്റും നാമറിയാതെ നിരവധി ചതികള്‍ നടക്കുന്നു. അതില്‍ പലപ്പോഴും പലരും പെട്ടുപോകാറുമുണ്ട്. കച്ചവടത്തിലും രാഷ്ട്രീയത്തിലും ഇത്തരം ചതികള്‍  നിലനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ രസകരമായി തുറന്നുതാണിക്കുകയാണ് പട്ടാഭിരാമനിലൂടെ. പട്ടാഭിരാമന്‍ എന്ന അയ്യര്‍ കഥാപാത്രമായാണ് ജയറാം എത്തുന്നത്.
 


പ്രധാന വാർത്തകൾ
 Top