24 August Saturday

"പതിനെട്ടാം പടി'' എത്തുന്നു; ജൂലായ്‌ അഞ്ചിന്‌ തീയേറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മമ്മൂട്ടിയുടെ വ്യത്യസ്‌തമായ ലുക്ക്‌ ഹിറ്റായപ്പോൾ മുതൽ ചർച്ചയായ സിനിമയാണ്‌ പതിനെട്ടാം പടി. സിനിമാ പ്രേമികൾക്ക്‌ ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമയാണ് പതിനെട്ടാം പടി. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമയുമായി ചേർന്ന്‌ സംവിധാനത്തിലേക്ക്‌ കടക്കുന്ന എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്‌. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന എക്‍സ്റ്റന്‍റഡ് കാമിയോ റോളില്‍ മമ്മൂട്ടി എത്തുന്ന 'പതിനെട്ടാം പടി'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. ഒരു സ്റ്റാന്‍ഫോര്‍ഡ് യൂണിവേ‍ഴ്‍സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. അതിഥി വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയൊക്കെ പുതുമുഖങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ശങ്കര്‍ രാമകൃഷ്ണനാണ്. നേരത്തേ പുറത്തെത്തിയ, ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി , പ്രത്വിരാജ് , ആര്യ ,ഉണ്ണിമുകുന്ദൻ , മനോജ് കെ ജയൻ , ലാലു അലക്സ് , മണിയൻ പിള്ള രാജു , സുരാജ് വെഞ്ഞാറമ്മൂട് , പ്രിയാ മണി, സാനിയ ഇയ്യപ്പൻ , മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു താരനിരയെ ആണ് നിർമ്മാതാവ് ഷാജി നടേശൻ പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണിത്‌.

എ ആർ റഹ്‌മാന്റെ കൂടെ വർക്ക്‌ ചെയ്‌തിരുന്ന എ എച്ച്‌ കാഷിഫ് എന്ന സംഗീത സംവിധായകൻ മലയാളത്തിലേക്ക് കടന്നു വരികയാണ്. ഷഹബാസ് അമൻ, നകുൽ, ഹരി ചരൺ എന്നിവരാണ്‌ ആലാപനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top